അക്രമത്തിലൂടെ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം: കോടിയേരി
Wednesday, September 30, 2020 12:46 AM IST
തിരുവനന്തപുരം: അക്രമത്തിലൂടെയും കലാപത്തിലൂടെയും സർക്കാരിനെ അട്ടിമറിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ജനങ്ങളുടെ മുന്നിൽ സർക്കാരിനെ സംശയ നിഴലിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. തുടർഭരണമുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണു പ്രചാരണ കോലാഹലങ്ങൾ. എന്നാൽ പ്രചാരണങ്ങളിലെ അർഥശൂന്യത ജനങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെയും ബിജെപിയുടെയും അക്രമങ്ങൾക്കെതിരേ എൽഡിഎഫ് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോലീബി സഖ്യത്തിന്റെ അട്ടിമറിസമരങ്ങൾ കേരളത്തിൽ വിജയിക്കില്ല. കോലീബി സഖ്യത്തെ ജനങ്ങൾ ചെറുത്ത ചരിത്രമാണുള്ളത്. കേരളത്തിൽ തുടർഭരണം സാധ്യമാകുമെന്നും കോടിയേരി പറഞ്ഞു.