പെരുന്ന മാധ്യമപുരസ്കാരം കെ.എം. റോയിക്ക്
Sunday, September 27, 2020 12:17 AM IST
കൊച്ചി: എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പെരുന്ന തോമസിന്റെ 40-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമപുരസ്കാരം മുതിര്‍ന്ന പത്രപ്രവര്ത്തകന് കെ.എം. റോയിക്ക്. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 29ന് വൈകിട്ട് 4.30ന് കൊച്ചുകടവന്ത്രയിലെ കെ.എം. റോയിയുടെ വസതിയില്‍ പ്രഫ. എം.കെ. സാനു പുരസ്കാരം സമ്മാനിക്കും. അഡ്വ. തമ്പാന് തോമസ്, ഡി. പ്രദീപ് കുമാര്‍, എന്‍.കെ. പവിത്രന്, ബേബി ലാവണ്യ എന്നിവര്‍ പങ്കെടുക്കും.