ലാത്തിച്ചാര്‍ജും ജലപീരങ്കി പ്രയോഗവും നിയമപരമല്ലെന്ന് ഹര്‍ജി
Thursday, September 24, 2020 12:03 AM IST
കൊച്ചി: പ്രതിഷേധ സമരങ്ങളെ നേരിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കി പ്രയോഗവും നടത്തുന്നതു നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി അംഗം കെ.പി. നൗഷാദ് അലി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ. സുനില്‍, റിയാസ് അലി എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മന്ത്രി കെ.ടി. ജലീലിനെതിരേ സെപ്റ്റംബര്‍ 18ന് നടത്തിയ പ്രതിഷേധ സമരക്കാരെ മലപ്പുറം കളക്ടറേറ്റിനു മുന്നില്‍ പോലീസ് തല്ലിച്ചതച്ചതു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
ലാത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും തങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇവര്‍ പറയുന്നു. പോലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.