കാർഷിക ബില്ലുകൾക്കെതിരെ കേരള കോൺഗ്രസ് എം ധർണ നാളെ
Wednesday, September 23, 2020 12:27 AM IST
കോട്ടയം: കർഷകവിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്ഗ്രസ് എം ജോസ് വിഭാഗം നാളെ കേരളത്തിലെ എല്ലാ ജില്ലകളിലേയും ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ ധർണ നടത്തുമെന്നു ജോസ് കെ. മാണി എംപി. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചുകൊണ്ടാണ് ബില്ല് പാർലമെന്റിൽ കേന്ദ്രസർക്കാർ പാസാക്കിയത്.
ബില്ലുകൾക്കെതിരായി ഭരണ-പ്രതിപക്ഷ വിത്യാസമില്ലാതെ ഉയർന്ന വിയോജിപ്പുകളും കർഷകരുടെ രോക്ഷവും പൂർണമായി അവഗണിച്ചുകൊണ്ട് പിൻവാതിലിലൂടെ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു തുടർന്നും ശക്തമായ സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്നും ജോസ് കെ. മാണി അറിയിച്ചു.