ഗൗരിയമ്മയ്ക്കു ശസ്ത്രക്രിയ
Sunday, September 20, 2020 12:52 AM IST
കൊച്ചി: ആലപ്പുഴയിലെ വസതിയിൽ വീണു പരിക്കേറ്റ് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കെ.ആര്. ഗൗരിയമ്മയുടെ നില തൃപ്തികരം. ഇടുപ്പെല്ലിനു പൊട്ടലുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. ഐസിയുവില്‍ ചികിത്സയിലുള്ള ഗൗരിയമ്മയെ ഇന്നു വാര്‍ഡിലേക്കു മാറ്റും. സന്ദര്‍ശകരെ വിലക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ എത്തിച്ചത്.