ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Sunday, September 20, 2020 12:14 AM IST
തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2016 ഓഗസ്റ്റ് ഒന്നാംതീയതി ക്ലാസുകൾ ആരംഭിച്ച ബിടെക് രണ്ടാം ബാച്ചിന്റെ അവസാനസെമെസ്റ്റർ പരീക്ഷകൾ 2020 ആഗസ്റ്റ് 20നാണ് പൂർത്തീകരിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിംഗ് കോളജിലെ മെക്കാനിക്കൽ വിദ്യാർഥി അഖിൽ പി. മോഹൻ, കോതമംഗലം എം.എ. കോളജ് മെക്കാനിക്കൽ വിദ്യാർഥി അലക്സാണ്ടർ ജോസഫ് വി. പോൾ, കൊല്ലം ടികെഎം എൻജിനിയറിംഗ് കോളേജിലെ സിവിൽ വിദ്യാർഥിനി ആയിഷ എസ്. അഹമ്മദ് എന്നിവർക്കാണ് ഏറ്റവും ഉയർന്ന ഗ്രേഡുകൾ ലഭിച്ചത്.