പരിസ്ഥിതിലോലപ്രദേശം: കരടുവിജ്ഞാപനങ്ങള്‍ ആശങ്കാജനകമെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്
Sunday, September 20, 2020 12:06 AM IST
കൊച്ചി: മലബാര്‍ വന്യജീവി സങ്കേതം, കൊച്ചിയിലെ മംഗളവനം തുടങ്ങിയവയുമായി ബന്ധപ്പെട്ട എക്കോ സെന്‍സിറ്റീവ് സോണ്‍ കരട് വിജ്ഞാപനങ്ങള്‍ കേരളജനതയെ ആശങ്കയിലാക്കുന്നതെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്. മനുഷ്യനെയും അവന്റെ ജീവിത പ്രശ്നങ്ങളെയും വിലമതിച്ചുകൊണ്ടുള്ള പ്രകൃതി സംരക്ഷണ നയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം.
മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നതിന് പിന്നാലെ, എറണാകുളത്ത് ഹൈക്കോടതിക്ക് പിന്നിലുള്ള 2.74 ഹെക്ടര്‍ വിസ്തൃതിയുള്ള മംഗളവനത്തിനു ചുറ്റുമുള്ള പ്രദേശങ്ങളും പരിസ്ഥിതിലോല മേഖലയാക്കി പ്രഖ്യാപിക്കുന്നതിനുള്ള പുതുക്കിയ കരട് വിജ്ഞാപനവും പുറത്തിറക്കിയിരിക്കുകയാണ്. കേരളത്തിലെ തീരദേശ ജനതയും ഇത്തരം ആശങ്കകളില്‍ അകപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.