പോപ്പുലർ തട്ടിപ്പ്: ഉടമയുടെ രണ്ടാമത്തെ മകളും റിമാൻഡിൽ
Saturday, September 19, 2020 12:46 AM IST
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി റിയ നിലന്പൂരിൽ അറസ്റ്റിലായ ഡോ. റിയ ആൻ തോമസിനെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ഥാപന ഉടമ തോമസ് ദാനിയേലിന്റെ രണ്ടാമത്തെ മകളായ ഡോ. റിയ പോപ്പുലർ ഫിനാൻസ് ഡയറക്ടറായിരുന്നു. കേസിൽ തോമസ് ദാനിയേലിനെ കൂടാതെ ഭാര്യ പ്രഭ, മക്കളായ ഡോ. റിനു, റേബ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണു റിയ പിടിയിലായത്.