മന്ത്രി യുഎഇയിൽനിന്നു ഖുറാൻ വാങ്ങിയാലും ഭരണഘടനാലംഘനം: പി.സി. തോമസ്
Friday, September 18, 2020 12:46 AM IST
കൊച്ചി: മന്ത്രി ജലീൽ പറയുന്നതുപോലെ വിദേശരാജ്യത്ത് നിന്ന് അദ്ദേഹം ഖുറാനും ഭക്ഷ്യകിറ്റുകളും വാങ്ങിയതു രാഷ്ട്രപതിയുടെ അനുവാദമില്ലാതെയാണെങ്കിൽ അതു ഭരണഘടനാവിരുദ്ധമാണെന്നു കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്.
ഖുറാന്റെ പേരിൽ സ്വർണ കള്ളക്കടത്ത് നടന്നോ എന്നൊക്കെ അന്വേഷണ ഏജൻസി വഴികൾ തെളിയണം. മന്ത്രിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നതും ആരുമറിയാതെ അദ്ദേഹം ഒളിച്ച് അവിടെ ചെല്ലാൻ ശ്രമിക്കുന്നതും ഒക്കെ കണ്ട് അപമാനിതരായിരിക്കുകയാണ് കേരളീയർ. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ജലീൽ രാജിവച്ചേ പറ്റൂ എന്നു തോമസ് പറഞ്ഞു.