നഴ്സ് രേഷ്മയ്ക്കു ടോംയാസ് പുരസ്കാരം
Thursday, August 13, 2020 12:19 AM IST
തൃശൂർ: ടോംയാസ് ഉടമ തോമസ് പാവറട്ടിയുടെ അമ്മ ട്രീസയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള ടോംയാസ് പുരസ്കാരം കോട്ടയം മെഡിക്കൽ കോളജിലെ രേഷ്മ മോഹൻദാസിനു സമ്മാനിക്കും. ഒരു ലക്ഷം രൂപയാണു പുരസ്കാരം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വൃദ്ധ ദന്പതികളെ ശുശ്രൂഷിച്ച് സുഖപ്പെടുത്തിയ നേഴ്സാണു രേഷ്മ.
ഒക്ടോബർ രണ്ടിനു പേരാമംഗലം ടോംയാസ് ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ സ്റ്റാർ പ്ലാസ്റ്റിക്സ് സാരഥികളായ ബോബി പോളും ആന്റിയോ പോളും ചേർന്നു പുരസ്കാരം സമ്മാനിക്കും. എറണാകുളം തിരുവാങ്കുളം സ്വദേശിയാണു രേഷ്മ.