തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ചിങ്ങം ഒന്നുമുതൽ ഭക്തരെ പ്രവേശിപ്പിക്കും
Wednesday, August 12, 2020 12:50 AM IST
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ചിങ്ങം ഒന്നുമുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ശബരിമലയിൽ ഈ തീരുമാനം ബാധകമല്ല.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് ഒരു സമയം അഞ്ചുപേരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കും. പത്തുവയസിനു താഴെയുള്ളവർക്കും 65 വയസ് കഴിഞ്ഞവർക്കും ഗർഭിണികൾക്കും രോഗമുള്ളവർക്കും പ്രവേശനമുണ്ടാകില്ല. രാവിലെ ആറിനു മുന്പും വൈകുന്നേരം 6.30 മുതൽ രാത്രി ഏഴുവരെയും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനമുണ്ടാകില്ല.