മുഖ്യമന്ത്രിക്ക് പിന്തുണ: ശ്രേയാംസ് കുമാർ
Monday, August 10, 2020 12:36 AM IST
തിരുവനന്തപുരം: സ്വർണകടത്ത് കേസിന്റെ പേരിൽ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ.
ഉദ്യോഗസ്ഥർ തെറ്റുചെയ്യുന്പോൾ അതിന്റെ പാപഭാരം പേറാൻ സർക്കാരിനാവില്ല. കുറ്റക്കാരനെന്ന് കണ്ട ഉദ്യോഗസ്ഥനെതിരെ നടപടിയുമെടുത്തു. എന്നിട്ടും മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകുമോയെന്ന് കരുതുന്നവരാണെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ നൽകാനാണ് എൽജെഡി സംസ്ഥാനകമ്മിറ്റി തീരുമാനിച്ചത്.