1,169 പേ​ർ​ക്കു കോ​വി​ഡ്; സ​ന്പ​ർ​ക്കം 991
Monday, August 3, 2020 12:57 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 1169 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 991 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം. രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ 84 ശ​ത​മാ​നം വ​രു​മി​ത്. 688 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ചി​കി​ത്സ​യി​ലാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി​നി വി​ജ​യ​ല​ക്ഷ്മി​യു​ടെ (68) മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണം 82 ആ​യി.
തി​രു​വ​ന​ന്ത​പു​ര​ത്ത് രോ​ഗ​വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട 377 പേ​രി​ൽ 363 പേ​ർ​ക്കും മ​ല​പ്പു​റ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട 128 പേ​രി​ൽ 113 പേ​ർ​ക്കും കാ​സ​ർ​ഗോ​ട്ട് 113 രോ​ഗ​ബാ​ധി​ത​രി​ൽ 110നും ​കോ​ട്ട​യ​ത്ത് രോ​ഗ​ബാ​ധി​ത​രാ​യ 70 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം.

മ​റ്റു ജി​ല്ല​ക​ളി​ലെ രോ​ഗി​ക​ൾ: സ​ന്പ​ർ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം ബ്രാ​യ്ക്ക​റ്റി​ൽ: എ​റ​ണാ​കു​ളം-128(79), കോ​ട്ട​യം-70(70), കൊ​ല്ലം-69(51), തൃ​ശൂ​ർ-58(40), കോ​ഴി​ക്കോ​ട്-50(39), ഇ​ടു​ക്കി-42(23), ആ​ല​പ്പു​ഴ-38(24), പാ​ല​ക്കാ​ട്-38(36), പ​ത്ത​നം​തി​ട്ട-25(18), വ​യ​നാ​ട്-19(18), ക​ണ്ണൂ​ർ-16(7).


ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രിക്കപ്പെട്ടവ​രി​ൽ 43 പേ​ർ വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ൽനി​ന്നും 95 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും വ​ന്ന​താ​ണ്. ഇ​തി​ൽ 56 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 29 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

എ​ട്ടു ദി​വ​സം പ്രാ​യ​മു​ള്ള കുഞ്ഞിനു കോ​വി​ഡ്

കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചാം ഡി​വി​ഷ​നി​ൽ എ​ട്ടു ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു പ്ര​സ​വ​ചി​കി​ത്സ​യ്ക്കു ശേ​ഷം തി​രി​ച്ചെ​ത്തി​യ വീ​ട്ട​മ്മ​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് കു​ട്ടി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വ് ആ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.