മുഖ്യമന്ത്രി രാജിവയ്ക്കണം: ചെന്നിത്തല
Thursday, July 16, 2020 1:23 AM IST
തിരുവനന്തപുരം : സ്വർണക്കടത്തു കേസിലെ പ്രതികളെ സംരക്ഷിക്കുന്ന കളങ്കിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ കേസുമായി ബന്ധപ്പെട്ട് എട്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടും സസ്പെന്‍ഡു ചെയ്യാൻ തെളിവു കിട്ടിയില്ലായെന്നാണു മുഖ്യമന്ത്രി പറയുന്നത്.
കേരളത്തെ ലോകത്തിന് മുന്നിൽ നാണംകെടുത്തിയ മുഖ്യമന്ത്രി അധികാരത്തിൽ കടിച്ചുതൂങ്ങാതെ രാജിവച്ച് ഒഴിയണമെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.