രാജിവ് സദാനന്ദൻ മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശകൻ
Wednesday, July 15, 2020 11:29 PM IST
തിരുവനന്തപുരം: കോവിഡ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാന്ദനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചു. മൂന്നു മാസത്തേക്കാണ് നിയമനം. കോവിഡ് പ്രതിരോധ നടപടികളുടെ ഉപദേശമാണു തേടുക.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ എന്നിവരുമായി ചേർന്നായിരിക്കും രാജീവ് സദാനന്ദന്റെ പ്രവർത്തനം.
യാത്രകൾക്കായി സർക്കാർ വാഹനം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രത്യേക പ്രതിഫലത്തിന്റെ കാര്യത്തിൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നില്ല.