വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: സ്വപ്നയ്ക്കെതിരെ കേസ്
Tuesday, July 14, 2020 12:51 AM IST
തിരുവനന്തപുരം: വ്യാജബിരുദ സർട്ടിഫിക്കറ്റു സംഘടിപ്പിച്ചുവെന്ന പരാതിയിൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ പോലീസ് കേസെടുത്തു. ഐടി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു സ്വപ്നയ്ക്കെതിരെ കന്റോണ്മെന്റ് പോലീസ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കലും വഞ്ചനയുമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണു കേസ്.
സ്പേസ് പാർക്ക് ഓപ്പറേഷൻ മാനേജർ തസ്തികയ്ക്കു വേണ്ടിയാണ് വ്യാജരേഖ നൽകിയത്. പ്രൈസ് വാട്ടർ കൂപ്പർ, വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങളും പ്രതികളാണ്.