നെഞ്ചുവേദനയും വിറയലുമെന്നു സ്വപ്ന
Tuesday, July 14, 2020 12:51 AM IST
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിൽ സ്വര്‍ണം കടത്തിയ കേസിൽ എൻഐഎ കോടതിയിൽ ഹാജരാക്കിയ സ്വപ്ന സുരേഷ് വിചാരണയ്ക്കിടെ തനിക്കു നെഞ്ചുവേദനയും വിറയലും അനുഭവപ്പെടുന്നതായി കോടതിയെ ബോധിപ്പിച്ചു.ഇതേത്തുടർന്ന് സ്വപ്നയ്ക്കു ശരിയായ രീതിയി ലുള്ള മെഡിക്കല്‍ പരിശോധന നല്‍കണമെന്നു കോടതി എന്‍ഐഎക്കു നിര്‍ദേശം നല്കി.