തസ്തിക ഒഴിവ്
Friday, July 10, 2020 12:38 AM IST
കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍(സിഎംഎഫ്ആര്‍ഐ) ഗവേഷണ പദ്ധതിയില്‍ യംഗ് പ്രഫഷണല്‍ തസ്തികകളിലേക്ക് എസ്സി, എസ്ടി വിഭാഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. യംഗ് പ്രഫഷണല്‍ 1, യംഗ് പ്രഫഷണല്‍ 2 എന്നീ രണ്ട് തസ്തികകളിലായി ഓരോ ഒഴിവുകളാണുള്ളത്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ഡിപ്ലോമയോ ആണ് യംഗ് പ്രഫഷണല്‍ ഒന്നിനുള്ള അടിസ്ഥാന യോഗ്യത. എംഎഫ്എസ്സി അല്ലെങ്കില്‍ മാരികള്‍ച്ചര്‍, മറൈന്‍ ബയോളജി, അക്വാ കള്‍ച്ചര്‍, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, സുവോളജി എന്നീ വിഷയങ്ങളില്‍ എംഎസ്സി അല്ലെങ്കില്‍ എന്‍ജിനീയറിംഗ്, ടെക്നോളജി, വെറ്ററിനറി സയന്‍സ് ബിരുദം എന്നിവയാണ് യംഗ് പ്രഫഷണല്‍ രണ്ടിനുള്ള അടിസ്ഥാന യോഗ്യത.
അപേക്ഷ13ന് മുന്‍പ് gan [email protected] എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. www.cmfri.org.in.