തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Friday, July 10, 2020 12:37 AM IST
കടുത്തുരുത്തി:തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കല്ലറ പെരുന്തുരുത്ത് ചിറയിൽ ജയിംസിന്റെ മകൻ ആൽബിൻ(14) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ പെരുന്തുരുത്തിലുള്ള മണിയംതുരുത്ത് തോട്ടിൽ കൊല്ലംകടവ് ഭാഗത്ത് കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ആൽബിൻ.
കൂട്ടുകാരുമൊത്ത് തോട്ടിൽ നീന്തുന്നതിനിടയിൽ ആൽബിനും മറ്റൊരു കുട്ടിയും മുങ്ങിത്താണു. ഇത് കണ്ട് നിന്ന അയൽവാസി പന്തിരുപറയിൽ തോമസ് തോട്ടിലേക്ക് ചാടി രണ്ട് പേരേയും രക്ഷപെടുത്താൻ ശ്രമം നടത്തിയെങ്കിലും, ആൽബിൻ തോമസിന്റെ കയ്യിൽ നിന്ന് വഴുതി പോകുകയും അടിയൊഴുക്കിൽപ്പെടുകയായിരുന്നു. ഒരാളെ തോമസ് രക്ഷപെടുത്തി.
അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുട്ടുചിറ എച്ച്ജ.എം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചി രിക്കുന്ന മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ ജെസി. സഹോദരങ്ങൾ മെറിൻ, ജെബിൻ. കല്ലറ സെന്റ് തോമസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു ആൽബിൻ.