സന്ദീപ് നായർ ബിജെപി പ്രവർത്തകനെന്നു സിപിഎം
Thursday, July 9, 2020 12:34 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ഒളിവിലുള്ള സന്ദീപ് നായർ ബിജെപി പ്രവർത്തകനാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.
ഇയാൾ സിപിഎം പ്രവർത്തകനാണെന്നു വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ്. ബിജെപി കൗണ്‍സിലറായ എസ്കെപി രമേശിന്റെ സ്റ്റാഫാണു സന്ദീപ്. ബിജെപി നേതാവ് കുമ്മനം രാജശേഖരനുമായി നിൽക്കുന്ന ചിത്രം സന്ദീപ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപിക്കാരനായ സന്ദീപിനെ സിപിഎം പ്രവർത്തകനായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.