അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ അരുവിക്കര സ്വദേശിയെ കാണാതായി
Monday, July 6, 2020 12:23 AM IST
പന്തളം: അച്ചൻകോവിലാറ്റിൽ വലിയകോയിക്കൽ ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ തിരുവനന്തപുരം അരുവിക്കര വടക്കേമല പാറവിളാകത്ത് സുരേഷ്കുമാറിനെ (46) ഒഴുക്കിൽപെട്ടു കാണാതായി. ഇന്നലെ രാവിലെ 9.30 ഓടെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. മേസ്തിരി പണിയുമായി ബന്ധപ്പെട്ടാണ് സുരേഷ് വർഷങ്ങൾക്കു മുന്പേ പന്തളത്ത് എത്തിയതാണ്. പത്തനംതിട്ടയിൽ നിന്നെത്തി ഫയർഫോഴ്സിന്റെ സ്കൂബാ ടീം രാവിലെ മുതൽ അച്ചൻകോവിലാറ്റിൽ ഡിങ്കി ബോട്ടിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആറ്റിലെ ശക്തമായ ഒഴുക്ക് കാരണം തെരച്ചിലിനു ബുദ്ധിമുട്ടായി.