ബോംബ് പൊട്ടി തൊഴിലുറപ്പു ജോലിക്കാരിക്ക് പരിക്ക്
Sunday, July 5, 2020 1:03 AM IST
തലശേരി: പാനൂരിനടുത്ത് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവച്ച ബോംബ് പൊട്ടി തൊഴിലുറപ്പ് ജോലി ചെയ്യുന്ന വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അത്തികാവിൽ ജാനു (62)വിനാണു പരിക്കേറ്റത്. ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനൂര്‍ സെന്‍ട്രല്‍ പൊയിലൂര്‍ മടപ്പുരയ്ക്കു സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആളൊഴിഞ്ഞ പറന്പിലെ കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന വാക്കത്തി ഒളിപ്പിച്ചുവച്ചിരുന്ന ബോംബില്‍ തട്ടി ഉഗ്രശബ്ദത്തില്‍ പൊട്ടുകയായിരുന്നു. ഇവരുടെ മുഖത്തും കൈകാലുകള്‍ക്കും ബോംബ് ചീളുകള്‍ തെറിച്ച് പരിക്കേറ്റു. കൊളവല്ലൂര്‍ പോലിസ് സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.