പാലാ സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജിൽ പുതിയ കോഴ്സുകൾ
Sunday, July 5, 2020 12:34 AM IST
പാലാ: പാലാ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിൽ പുതിയ കോഴ്സുകൾ ആരംഭിച്ചു.
നാലു വർഷ ബിടെക് കോഴ്സായ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, രണ്ടു വർഷ പിജി കോഴ്സായ എംസിഎ എന്നിവയ്ക്കാണ് പുതിയതായി യൂണിവേഴ്സിറ്റിയുടെയും എഐസിറ്റിഇയുടെയും അംഗീകാരം ലഭിച്ചത്.
കൂടാതെ സിവിൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് എന്നീ ബിടെക് കോഴ്സുകളും എംബിഎ, എംസിഎ കോഴ്സുകളും കോളജിലുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ: 8078700700.