കോവിഡ് ബാധിച്ച് തിരുവില്വാമല സ്വദേശി കുവൈറ്റിൽ മരിച്ചു
Saturday, July 4, 2020 12:55 AM IST
തിരുവില്വാമല: കോവിഡ് ബാധിച്ചു കുവൈറ്റിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവില്വാമല പട്ടിപ്പറന്പ് വടക്കേതിൽ രാജവിക്രമൻ (54) ആണ് മരിച്ചത്. കോവിഡിനെത്തുടർന്നു പർവാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെത്തുടർന്ന് ജാബിർ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അവിടെവച്ച് മരിച്ചു.
സ്വകാര്യ കന്പനിയിലെ ജീവനക്കാരനായിരുന്ന രാജവിക്രമൻ സംസ്കൃതി കുവൈറ്റിന്റെ നിർവാഹക സമിതി അംഗമായിരുന്നു. ഭാര്യ: സീന. മക്കൾ: അയ്യപ്പദാസ്, വിഷ്ണു. മൃതദേഹം കുവൈറ്റിൽ സംസ്കരിക്കും.