ലൂസി സ്വസ്ഥത നശിപ്പിക്കുന്നു: ഇടവകാംഗങ്ങൾ
Saturday, June 6, 2020 12:28 AM IST
കൽപ്പറ്റ: സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തി എഫ്സിസി സന്യാസിനിസഭ മുൻ അംഗം ലൂസി കളപ്പുര കാരയ്ക്കാമല ഇടവകാംഗങ്ങളുടെ സ്വസ്ഥത നശിപ്പിക്കുകയാണെന്ന് ഇടവക പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ലൂസി കളപ്പുരയ്ക്കെതിരെ സഭാതല നടപടിക്കു മാനന്തവാടി ബിഷപ്പിനും നിയമനടപടിക്കു ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കും പരാതി നൽകുമെന്ന് അവർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സണ്ണി പേര്യക്കോട്ടിൽ, റോയി പാലാട്ടിൽ, ജോണ്സണ് ചിറായിൽ, ടോമി വള്ളോംതോട്ടത്തിൽ, ആൻജോ ഏറത്ത് എന്നിവർ പങ്കെടുത്തു.