ലൂസി കളപ്പുര വിഷയത്തിൽ അന്വേഷണം നടത്തണം: കെസിവൈഎം
Tuesday, June 2, 2020 11:57 PM IST
മാനന്തവാടി: കാരക്കാമല എഫ്സിസി കോണ്‍വന്റിൽ താമസിക്കുന്ന ലൂസിയുടെ വിഷയവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തുകയും സത്യം പുറത്ത് കൊണ്ടുവരികയുംചെയ്യണമെന്ന് മാനന്തവാടി രൂപത കെസിവൈഎം ആവശ്യപ്പെട്ടു.
ജീവന് ഭീഷണി ഉണ്ടെന്ന് നിരന്തരം പറയുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് അവരെ മാറ്റി പാർപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് കെസിവൈഎം അഭ്യർഥിച്ചു. വാർത്താസമ്മേളനത്തിൽ കെസിവൈഎം രൂപത പ്രസിഡന്റ് ബിബിൻ ചെമ്പക്കര, വൈസ് പ്രസിഡന്റ് ടെസിൻ വയലിൽ, മേഖല പ്രസിഡന്റ് ജോബിൻ ഇല്ലിക്കൽ എന്നിവർ പങ്കെടുത്തു.