കത്തോലിക്ക കോണ്‍ഗ്രസിന്റെ നില്പു സമരം നാളെ
Tuesday, June 2, 2020 11:57 PM IST
കോട്ടയം : കൊറോണ ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ തകർന്ന കർഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 10 ന് സർക്കാർ ഓഫീസുകൾക്കു മുന്നിൽ കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കൾ നില്പ് സമരം നടത്തുമെന്ന് ജനറൽ സെക്രട്ടറി അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേൽ അറിയിച്ചു. ഭാരവാഹികളുടെ വിഡിയോ കോണ്‍ഫ്രൻസ് ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ജിയോ കടവി, ഭാരവാഹികളായ പി. ജെ. പാപ്പച്ചൻ, പ്രഫ.ജോയി മുപ്രാപ്പള്ളി, സാജു അലക്സ്, ഡോ. ജോസുകുട്ടി ഒഴുകയിൽ, ബെന്നി ആൻറണി, തോമസ് പീടികയിൽ, ആന്റണി എൽ തൊമ്മാന, തൊമ്മി പിടിയത്, സെലിൻ സിജോ,രൂപത പ്രസിഡന്റുമാരായ ദേവസ്യ കൊങ്ങോല, തന്പി എരുമേലിക്കര, ഡോ കെ. പി. സാജു, രാജീവ് കൊച്ചുപറന്പിൽ, ഐപ്പച്ചൻ തടികാട്ട്, ബിജു കുണ്ടുകുളം, വർഗീസ് ആന്റണി, ഫ്രാൻസിസ് മൂലൻ, ജോമി കൊച്ചുപറന്പിൽ, തോമസ് ആന്റണി, റിൻസണ് മണവാളൻ, ജോസുകുട്ടി മാടപ്പള്ളി, ബേബി പെരുമാലി തുടങ്ങിയവർ പ്രസംഗിച്ചു.