മ​ട​ങ്ങി​യ​ത് ഒ​രു ല​ക്ഷ​ത്തോ​ളം അതിഥിത്തൊഴിലാളികൾ
Monday, June 1, 2020 12:45 AM IST
കൊ​ച്ചി: കോ​വി​ഡ് -19 വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്നു സം​സ്ഥാ​ന​ത്തു​നി​ന്ന് ഒ​രു ല​ക്ഷ​ത്തോ​ളം അതി ഥി തൊഴിലാളികൾ‍ സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി. രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ മേ​ഖ​ക​ളി​ല്‍ പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​വ​ർ നാ​ട്ടി​ലേ​ക്കു തി​രി​കെ പോ​കാ​ൻ തു​ട​ങ്ങി​യ​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി പ്ര​ത്യേ​ക ട്രെ​യി​നു​ക​ളി​ലാ​ണ് ഇ​വ​ര്‍ മ​ട​ങ്ങി​യ​ത്. മേ​യ് 30 വ​രെ സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ള്‍​ക്കു പു​റ​മെ മാ​ഹി​ല്‍​നി​ന്നു​മാ​യി 76 ട്രെ​യി​നു​ക​ളി​ലാ​യി 99,827 പേ​രാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു പോ​യ​ത്.

ലോ​ക്ക് ഡൗ​ൺ കാ​ല​യ​ള​വി​ൽ ഏ​റ്റ​വും കു​ടു​ത​ൽ പേ​ർ തി​രി​ച്ചു പോ​യ​ത് പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കാ​ണ്. 17 ട്രെ​യി​നു​ക​ളി​ലാ​യി 24,975 പേ​ർ. ബി​ഹാ​ർ- 23,561, ജാ​ര്‍​ഖ​ണ്ഡ്- 15,608, ഒ​റീ​സ- 3,421, മ​ധ്യ​പ്ര​ദേ​ശ്-3,387, ഉ​ത്ത​ര്‍​പ്ര​ദേ​ശ്-17,252, രാ​ജ​സ്ഥാ​ന്‍-7,221, ഉ​ത്ത​രാ​ഖ​ണ്ഡ്- 880, മ​ണി​പ്പൂ​ര്‍- 684, സി​ക്കിം- 47, മി​സോ​റാം- 245, ഛത്തീ​സ്ഗ​ഢ്- 1,177, അ​രു​ണാ​ച​ല്‍​പ്ര​ദേ​ശ്- 341, മേ​ഘാ​ല​യ- 403, ത്രി​പു​ര- 625 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി​യ​വ​ർ.


ഏ​റ്റ​വു​മ​ധി​കം ഇ​ത​രം​സം​സ്ഥാ​ന​ക്കാ​ര്‍ മ​ട​ങ്ങി​യ​തു കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍​നി​ന്നാ​ണ്, 17,400 പേ​ര്‍. തൊ​ട്ടു​പി​ന്നി​ൽ എ​റ​ണാ​കു​ള​മാ​ണ്, 16,761 പേ​ര്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശു​കാ​രാ​യ 13 പേ​രും ത്രി​പു​ര​യി​ല്‍​നി​ന്നു​ള്ള 20 പേ​രു​മാ​ണ് മാ​ഹി​യി​ല്‍​നി​ന്നു പോ​യ​ത്.

അ​തേ​സ​മ​യം, ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ മ​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ല്‍ മേ​ഖ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വ്യാ​പ​ര മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി ഹോ​ട്ട​ല്‍ മേ​ഖ​ല​യ്ക്കു പ്ര​വ​ര്‍​ത്തി​ക്കാ​മെ​ങ്കി​ലും പ​ലേ​ട​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നു ക​ട​ക​ള്‍ ഇ​പ്പോ​ഴും അ​ട​ച്ചി​ട്ട നി​ല​യി​ലാ​ണ്. ഇ​തി​നു പു​റ​മെ പ്ലൈ​വു​ഡ്, ഫ​ര്‍​ണീ​ച്ച​ര്‍, കെ​ട്ടി​ട​നി​ര്‍​മാ​ണ മേ​ഖ​ല​ക​ളി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ് രൂ​ക്ഷ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.