ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം: കെ.സി. ജോസഫ്
Saturday, May 30, 2020 11:55 PM IST
തിരുവനന്തപുരം: അഞ്ചാംഘട്ടം ലോക്ക് ഡൗണിന്റെ ആരംഭമായ ജൂൺ ഒന്നുമുതൽ ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടു പോകുന്നതിന് മത വിശ്വാസികൾക്ക് സ്വാതന്ത്ര്യം നൽകാൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ തയാറാകണമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
രോഗ വ്യാപന ഭീതിയിലും ഒറ്റപ്പെടലിന്റെ മാനസിക സംഘർഷത്തിലും കഴിയുന്ന ഈശ്വര വിശ്വാസികളായ ജനങ്ങൾക്ക് ആരാധനാലയങ്ങളിൽ പോയി പ്രാർഥിക്കുവാൻ അവസരം ലഭിക്കുന്നത് മാനസികമായി ആശ്വാസം പകരാൻ സഹായിക്കും. അനിശ്ചിതമായി ആരാധനാലയങ്ങൾ അടച്ചിടുന്നതിനോട് യോജിക്കുവാൻ കഴിയില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു.