ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളുടെയും സ്റ്റേ നീട്ടി
Wednesday, May 27, 2020 12:40 AM IST
കൊച്ചി: ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിവിധ കേസുകളിലെ മുന്‍കൂര്‍ ജാമ്യമുള്‍പ്പെടെയുള്ള ഇടക്കാല ഉത്തരവുകളുടെയും സ്റ്റേ ഉത്തരവുകളുടെയും കാലാവധി ജൂണ്‍ 30 വരെ നീട്ടി. സംസ്ഥാനത്തെ കീഴ്ക്കോടതികള്‍, ട്രൈബ്യൂണലുകള്‍ തുടങ്ങിയവയുടെ ഇടക്കാല ഉത്തരവുകളുടെ കാലാവധി നേരത്തെ ഹൈക്കോടതി ഫുള്‍ ബെഞ്ച് ജൂണ്‍ 30 വരെ നീട്ടിയിരുന്നു. ഇതു ഹൈക്കോടതിയിലെ കേസുകള്‍ക്കു കൂടി ബാധകമാക്കിയാണ് ഇപ്പോള്‍ ഫുള്‍ബെഞ്ച് ഉത്തരവിറക്കിയത്.
അതേസമയം ഈ ഉത്തരവ് കാരണം ബുദ്ധിമുട്ടു നേരിടുന്നവര്‍ക്ക് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു വാങ്ങാന്‍ കഴിയുമെന്നും ഫുള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.