ആദിവാസി യുവതിക്ക് കോവിഡ്
Sunday, May 24, 2020 12:41 AM IST
ഇരിട്ടി: അയ്യൻകുന്ന് എടപ്പുഴയിൽ ആദിവാസിയുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കരിക്കോട്ടക്കരി, കൂമന്തോട്, വലിയപറമ്പുംകരി, ഈന്തുങ്കരി, എടപ്പുഴ എന്നീ വാര്‍ഡുകൾ കണ്ടെയ്ന്മെന്റ് സോണാക്കി. യുവതിയെ പ്രസവചികിത്സയ്ക്കായി കഴിഞ്ഞ 12 മുതല്‍ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
രണ്ടുദിവസംമുമ്പ് പ്രസവിച്ചതിനുശേഷമാണ് രോഗലക്ഷണം കണ്ടത്. നവജാത ശിശുവിന് പ്രശ്നങ്ങളൊന്നുമില്ല. യുവതി ഇപ്പോൾ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിക്കൊപ്പം ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്ന ഭര്‍ത്താവിനും മാതാപിതാക്കൾക്കും രോഗലക്ഷണങ്ങളില്ല.