കാഴ്ചപരിമിതർക്കു വേണ്ടിയുള്ള വിദ്യാലയത്തിലേക്കു പ്രവേശനം
Sunday, May 24, 2020 12:04 AM IST
തിരുവനന്തപുരം: വഴുതക്കാട്ടെ കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ പ്രവേശനം ആരംഭിച്ചു. ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസിനും 10 വയസിനും ഇടയിൽ പ്രായമുള്ളവർക്കും രണ്ടു മുതലുള്ള ക്ലാസുകളിലേക്കു ടി.സിയുടെ അടിസ്ഥാനത്തിലുമാണു പ്രവേശനം നൽകുന്നത്. വിദ്യാഭ്യാസം, ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. സൗജന്യ യൂണിഫോം, വൈദ്യപരിശോധനകൾ, മരുന്ന്, പഠന വിനോദയാത്രകൾ തുടങ്ങിയ സേവനങ്ങളും ലഭിക്കും.
40 ശതമാനമോ അതിൽ കൂടുതലോ കാഴ്ചക്കുറവുള്ള കുട്ടികളുടെ രക്ഷിതാക്കൾ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജനനസർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് gbs. [email protected] ൽ അയയ്ക്കണം. വിലാസം: ഹെഡ്മാസ്റ്റർ, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവന്തപുരം 14. വെബ്സൈറ്റ്: www.gsvt.in. കൂടുതൽ വിവരങ്ങൾക്ക്: 04712328184, 8547326805.