ഒരു ഐഎഎസ് ഉദ്യോഗസ്ഥൻകൂടി കേരളം വിടുന്നു
Saturday, May 23, 2020 12:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻകൂടി കേരളം വിടുന്നു. കൃഷി അഡീഷണൽ ചീഫ് സെക്രട്ടറിയും അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുമായ ദേവേന്ദ്ര കുമാർ സിംഗാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകുന്നത്. സംസ്ഥാനത്തുനിന്നു വിടുതൽ നൽകി പൊതുഭരണ വകുപ്പ് അനുമതി നൽകി.
1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ദേവേന്ദ്ര കുമാർ സിംഗ് കേന്ദ്ര സൂക്ഷ്മ- ചെറുകിട വ്യവസായ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായാണ് ഡെപ്യൂട്ടേഷനിൽ പോകുന്നത്. സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടുമ്പോഴാണ് കൂടുതൽ ഉദ്യോഗസ്ഥർ സംസ്ഥാനം വിടുന്നത്.