ഉപമുഖ്യമന്ത്രിയുമായി സംസാരിച്ചു: ഉമ്മൻ ചാണ്ടി
Thursday, April 9, 2020 12:44 AM IST
തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ഡൽഹിയിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങൾ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ഫോണിൽ സംസാരിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. നഴ്സുമാർക്ക് ആവശ്യമായ പ്രതിരോധ സംവിധാനങ്ങളും മറ്റ് ആവശ്യങ്ങളും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രശ്നത്തിൽ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സന്പത്തും ഇടപെട്ടു.