സെർബിയയിലേക്കു 115 ടൺ ദുരിതാശ്വാസ സാധനങ്ങൾ
Thursday, April 9, 2020 12:14 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു സെർബിയയിലേക്കു 115 ടൺ ദുരിതാശ്വാസ സാധനങ്ങൾ ഞായറാഴ്ച കയറ്റി അയയ്ക്കും. വിവിധ ഏജൻസികൾ വഴി സ്വരൂപിച്ച സാധനങ്ങൾ രണ്ടു വിമാനങ്ങളിലായാണ് കയറ്റിവിടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റ്, ദോഹ, ദുബായ്, അബുദാബി എന്നവിടങ്ങളിലേക്കായി 141 ടൺ പച്ചക്കറി കയറ്റുമതി ചെയ്തിരുന്നു.