ദുരിതാശ്വാസ നിധിയുടെ കാര്യത്തിൽ അനാവശ്യ വിവാദങ്ങൾക്കു ശ്രമം: മുഖ്യമന്ത്രി
Saturday, April 4, 2020 12:44 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ കാര്യത്തിൽ അനാവശ്യമായ പ്രചാരണം ചില ഭാഗത്തുനിന്നുമുണ്ടാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിലേക്ക് കിട്ടുന്ന പണം മറ്റു കാര്യങ്ങൾക്കായി ചിലവഴിക്കുമെന്ന പ്രചാരണമാണ് നടത്തുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ആഹ്വാനം ചെയ്തതിനു ശേഷം ലഭിക്കുന്ന എല്ലാ ഫണ്ടുകളും സിഎംഡിആർഎഫിന്റെ ഭാഗമായുള്ള പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.