നിസാമുദ്ദീൻ: പോലീസ് പരിശോധന നടത്തിയെന്ന് മുഖ്യമന്ത്രി
Wednesday, April 1, 2020 12:39 AM IST
തിരുവനന്തപുരം: നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്കുണ്ടായ രോഗബാധയുമായി ബന്ധപ്പെട്ട കാര്യത്തിൽ പോലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പങ്കെടുത്തവരുടെ ലിസ്റ്റ് ജില്ലാ കളക്ടർമാർ മുഖേന നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലകൾ വേണ്ട മുൻകരുതൽ സ്വീകരിക്കുന്നുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.