പോലീസിന് സംഭാരവും വെള്ളവും
Wednesday, April 1, 2020 12:12 AM IST
തിരുവനന്തപുരം: പോലീസിന് സംഭാരവും വെള്ളവും എത്തിച്ചു നൽകും. റിലയൻസ് ജിയോ മിൽമയുമായി സഹകരിച്ച് തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നിവടങ്ങളിൽ കോവിഡ് 19 ഡ്യൂട്ടിയിലുള്ള പോലീസുകാർക്കാണ് അടുത്ത അഞ്ചു ദിവസം വെള്ളവും സംഭാരവും എത്തിച്ചുകൊടുക്കുക. ഇതിന്റെ ഉദ്ഘാടനം തിരുവനന്തപുരം സിറ്റി കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ നിർവഹിച്ചു.