കാ​ഞ്ഞി​ര​പ്പ​ള്ളിയിൽനി​ന്നു 70 ല​ക്ഷം കൈ​യു​റ​ക​ൾ സെ​ർ​ബി​യ​യി​ലേ​ക്ക്
കാ​ഞ്ഞി​ര​പ്പ​ള്ളിയിൽനി​ന്നു 70 ല​ക്ഷം കൈ​യു​റ​ക​ൾ സെ​ർ​ബി​യ​യി​ലേ​ക്ക്
Tuesday, March 31, 2020 12:20 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി/ കാഞ്ഞിരപ്പള്ളി : യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​മാ​​​യ സെ​​​ർ​​​ബി​​​യ​​​യി​​​ലേ​​​ക്കു 70 ല​​​ക്ഷം (35 ല​​​ക്ഷം ജോ​​​ഡി) സ​​​ർ​​​ജി​​​ക്ക​​​ൽ കൈ​​​യു​​​റ​​​ക​​​ൾ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​യി​​ൽ​​നി​​ന്നു കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​ളം വ​​ഴി ക​​​യ​​​റ്റി​​​യ​​​യ​​​ച്ചു. കോ​​​വി​​​ഡ്-19​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സെ​​​ർ​​​ബി​​​യ​​​ൻ ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഓ​​​ർ​​​ഡ​​​ർ ല​​​ഭി​​​ച്ച കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി സെ​​​ന്‍റ് മേ​​​രീ​​​സ് റ​​​ബേ​​​ഴ്‌​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് ക​​​യ​​​റ്റു​​​മ​​​തി ന​​​ട​​​ത്തി​​​യ​​​ത്.

സെ​​​ർ​​​ബി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​ൽ​​​ഗ്രേ​​​ഡി​​​ലേ​​​ക്കു ഡ​​​ച്ച് വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​യാ​​​യ ട്രാ​​​ൻ​​​സേ​​​വി​​​യ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ ബോ​​​യിം​​ഗ് 747 കാ​​​ർ​​​ഗോ വി​​​മാ​​​ന​​മാ​​​ണ് ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കി​​​ട്ട് കൈ​​​യു​​​റ​​​ക​​​ൾ കൊ​​​ണ്ടു​​​പോ​​​യ​​​ത്. ഏ​​​ഴാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പെ​​​ട്ടി​​​ക​​​ളി​​​ലാ​​​യി 90,385 കി​​ലോ​​​ഗ്രാം ഭാ​​​ര​​​മു​​​ള്ള കാ​​​ർ​​​ഗോ ഇ​​ന്ന​​ലെ ബെ​​​ൽ​​​ഗ്രേ​​​ഡി​​​ൽ എ​​​ത്തി. സി​​​യാ​​​ൽ കാ​​​ർ​​​ഗോ വി​​​ഭാ​​​ഗ​​​വും ക​​​സ്റ്റം​​​സും വേ​​ഗ​​ത്തി​​ൽ​​ത​​ന്നെ ക​​​യ​​​റ്റു​​​മ​​​തി ന​​​ട​​​പ​​​ടി​ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. അ​​​ടു​​​ത്ത ദി​​​വ​​​സ​​​വും ഇ​​​ത്ത​​​ര​​​ത്തി​​​ൽ ക​​​യ​​​റ്റു​​​മ​​​തി തു​​​ട​​​രു​​​മെ​​​ന്നു സെ​​​ന്‍റ് മേ​​​രീ​​​സ് റ​​​ബേ​​​ഴ്സ് ഉ​​​ട​​​മ സ​​​ണ്ണി ജോ​​​സ് അ​​​റി​​​യി​​​ച്ചു.​ഇ​​ന്നു വീ​​​ണ്ടും ട്രാ​​​ൻ​​​സേ​​​വി​​​യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​നം സ​​​മാ​​​ന കാ​​​ർ​​​ഗോ ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​യി കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തു​​​ന്നു​​​ണ്ട്.


ബൊ​​​ല്ലോ​​​ർ ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ആ​​​ണ് കാ​​​ർ​​​ഗോ ഏ​​​ജ​​​ൻ​​​സി. അ​​​തീ​​​വ നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് നി​​​ല​​​വി​​​ൽ കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലു​​​ള്ള​​​ത്. ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന കാ​​​ർ​​​ഗോ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഏ​​​റ്റ​​​വും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ സി​​​യാ​​​ൽ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്നു​.

നേ​​​ര​​​ത്തെ ലു​​​ലു ഗ്രൂ​​​പ്പി​​​നാ​​​യി സ്‌​​​പൈ​​​സ് ജെ​​​റ്റി​​​ന്‍റെ ര​​​ണ്ട് കാ​​​ർ​​​ഗോ സ​​​ർ​​​വീ​​​സു​​​ക​​​ൾ അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കു പ​​​ച്ച​​​ക്ക​​​റി ക​​​യ​​​റ്റു​​​മ​​​തി ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. 34 ട​​​ൺ പ​​​ച്ച​​​ക്ക​​​റി​​​ക​​​ളാ​​​ണ് അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ മ​​​രു​​​ന്നു​​​ക​​​ൾ എ​​​ത്തി​​​ക്കാ​​​ൻ എ​​​യ​​​ർ ഏ​​​ഷ്യ സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ​​​യാ​​​ഴ്ച ആ​​​ദ്യ​​​വി​​​മാ​​​നം കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമാ യി ഈ കയറ്റുമതി പ്രക്രിയയിൽ സ ജീവമായി ഇടപെട്ട കൊച്ചി കസ്റ്റംസി നെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.