ഒാർത്തഡോക്സ് സഭയിൽ ക്രമീകരണം
Monday, March 30, 2020 11:48 PM IST
കോട്ടയം: കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ മലങ്കര ഓർത്തഡോക്സ് സഭ പുതിയ നിർദേശം നൽകി. നാല്പതാം വെള്ളിയാഴ്ച മുതൽ ഉയിർപ്പ് ഞായർ വരെയുള്ള ശുശ്രൂഷയുടെ ക്രമീകരണങ്ങളാണ് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ നിർദേശിച്ചിരിക്കുന്നത്. വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ ശുശ്രൂഷകൾ നടത്തണം. മെത്രാന്മാർ മെത്രാസന കേന്ദ്രങ്ങളിലെ ചാപ്പലുകളിലും ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്തെ ദേവാലയങ്ങളിലും വൈദികർ ഇടവക പള്ളികളിലും അവശ്യം വേണ്ട നാലു പേരിൽ കൂടാതെ ശുശ്രൂഷകരുടെ മാത്രം പങ്കാളിത്തത്തോടെ ശുശ്രൂഷ നിർവഹിക്കാം.
കാൽകഴുകൽ ശുശ്രൂഷ ഒഴിവാക്കണം. പ്രദക്ഷിണം കാർമികനും ശുശ്രൂഷകരും ചേർന്നു നടത്തണം. ഇടവകകളിലെ ശുശ്രൂഷകൾ വിശ്വാസികൾക്കുവേണ്ടി തൽസമയം സംപ്രേഷണം ചെയ്യാം. പരുമല പള്ളി പ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള തത്സമയ സംപ്രേഷണത്തിൽ ഇടവകജനങ്ങൾ പങ്കുചേരാം. ഓണ്‍ലൈൻ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ യാമപ്രാർഥനകളും നടത്തണമെന്നു കാതോലിക്ക ബാവ പറഞ്ഞു.