78 തടവുകാര്‍ക്ക് പരോള്‍
Saturday, March 28, 2020 1:18 AM IST
കണ്ണൂര്‍: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 78 തടവുകാരെ പരോളില്‍ വിട്ടയച്ചു.
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നടപടി. ജീവപര്യന്തം തടവുകാരടക്കം നിലവില്‍ പരോള്‍ ലഭിച്ചുവരുന്ന 78 തടവുകാര്‍ക്ക് 60 ദിവസത്തെ പരോളാണ് ഇപ്പോള്‍ അനുവദിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 300 തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബാബുരാജ് സംസ്ഥാന സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.