കുട്ടനാട് സീറ്റ് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഏറ്റെടുക്കണം: വെള്ളാപ്പള്ളി
Saturday, February 29, 2020 2:45 AM IST
കൊച്ചി: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ഏറ്റെടുത്തു മത്സരിക്കാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തയാറാകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
മണ്ഡലത്തില്‍ സ്വാധീനമില്ലാത്ത ഈര്‍ക്കിലി പാര്‍ട്ടികള്‍ നടത്തുന്ന അവകാശവാദങ്ങള്‍ തള്ളിക്കളയണം. നിലവില്‍ അവകാശവാദം ഉന്നയിക്കുന്ന പാര്‍ട്ടികള്‍ക്കൊന്നും യാതൊരു അംഗബലവും കുട്ടനാട്ടിലില്ലെ ന്നു വെള്ളാപ്പള്ളി പറഞ്ഞു.