ലക്ഷങ്ങളുടെ കൊള്ള: ഒളിവിലായിരുന്ന പ്രതി പിടിയിൽ
Friday, February 28, 2020 11:52 PM IST
കൊരട്ടി: പതിന്നാലു വർഷം മുൻപ് ഒരു കോടിയോളം രൂപയുടെ കൊള്ള നടത്തിയ സംഘത്തിലെ ഒളിവിലായിരുന്ന പ്രതിയെ കൊരട്ടി സിഐ ബാബു സെബാസ്റ്റ്യനും സംഘവും സാഹസികമായി പിടികൂടി. എറണാകുളം കളമശേരി മൂലേപ്പാടം സ്വദേശി ആയില്യം വീട്ടിൽ പ്രദീപ്(46) ആണ് പിടിയിലായത്.
മുരിങ്ങൂരിൽ2004-ലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സി ആൻഡ് സി ഗോൾഡ് ആൻഡ് ഫോറെക്സ് സ്ഥാപനത്തിലേക്കു കോഴിക്കോട് ശാഖയിൽനിന്നു കൊണ്ടുവന്ന കറൻസിയും സ്വർണവും കാറുമാണ് ചോറ്റാനിക്കര സ്വദേശി വിശ്വനാഥനും സംഘവും കൊള്ളയടിച്ചത്.
അന്നത്തെ ചാലക്കുടി സിഐയും സംഘവും ഇവരിൽ ഏഴോളം പേരെ പിടികൂടിയെങ്കിലും പ്രദീപ് ഒളിവിൽ കഴിയുകയായിരുന്നു. പ്രദീപിനെ തൃശൂർ അതിവേഗ കോടതി മുമ്പാകെ ഹാജരാക്കി.