ചെര്‍പ്പുളശേരിയില്‍ വീട്ടമ്മ കൊല്ലപ്പെട്ടു
Friday, February 28, 2020 11:52 PM IST
ചെര്‍പ്പുളശേരി: 26-ാം മൈൽ കരുമാനാംകുറുശിയില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ചു. മുട്ടിയംകുന്നത്ത് വീട്ടില്‍ പങ്കജാക്ഷി(67) ആണ് മരിച്ചത്.
സഹോദരൻ പ്രഭാകരന് (45) കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയുമായി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഇന്നലെ രാവിലെ 8.30നാണ് സംഭവം. ഇവരുടെ ഒരു ബന്ധുവീട്ടിൽ നടന്ന പൂജാചടങ്ങിൽ പങ്കജാക്ഷി പങ്കെടുത്തതു സംബന്ധിച്ച തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
പങ്കജാക്ഷിയും ഇളയ സഹോദരി കമലാക്ഷിയും ഒരുമിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. രണ്ടുപേരും അവിവാഹിതരാണ്.