വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റർ
Thursday, February 27, 2020 12:08 AM IST
അമ്പായത്തോട്(കണ്ണൂർ): സായുധരായ മാവോയിസ്റ്റുകൾ രണ്ടുതവണ പ്രകടനം നടത്തിയ അമ്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെയാണു ടൗണിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിപ്പിച്ചതെന്നു സംശയിക്കുന്നു. സിപിഐ (എംഎൽ) പശ്ചിമഘട്ട മേഖലാ സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകൾ. തിങ്കളാഴ്ച രാത്രിയിൽ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.