കൊച്ചിയിൽ 435 ഗ്രാം സ്വർണം പിടികൂടി
Wednesday, February 26, 2020 12:32 AM IST
നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്നു 17 ലക്ഷത്തോളം രൂപ വിലവരുന്ന 435 ഗ്രാം സ്വർണം പിടികൂടി. കോഴിക്കോട് താമരശേരി വാവാട് വെള്ളാരം കല്ലിൽ ആഷിഫാണ് പിടിയിലായത്. ഇന്നലെ രാത്രി ഷാർജയിൽനിന്നു കൊച്ചിയിലെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ആഷിഫ്. കസ്റ്റംസിന്റെ പതിവ് പരിശോധനയിലാണ് പ്രതി പിടിയിലായത്.