പൗരത്വനിയമ ഭേദഗതിഎല്ലാവരെയും ഉള്‍ക്കൊള്ളാന്‍: മിസോറം ഗവര്‍ണര്‍
Monday, February 24, 2020 3:26 AM IST
കോഴിക്കോട്: പൗരത്വനിയമ ഭേദഗതി ആരെയും ഒഴിവാക്കാനല്ല എല്ലാവരെയും ഉള്ക്കൊള്ളാനാണെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. വിജില്‍ ഹ്യൂമന്‍ റൈറ്റ്സ് സംഘടിപ്പിച്ച പി.ടി. ഉമ്മര്‍കോയ അനുസമരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വനിയ മഭേദഗതിയെ ഗുണകരമായി കാണണം. പൗരത്വ നിയമഭേദഗതി എന്താണെന്ന് വായിച്ചു നോക്കാത്തവരാണ് പലരും. സത്യം ചെരുപ്പിടും മുമ്പ് കള്ളം ലോകം ചുറ്റല് പൂര്‍ത്തിയാക്കും എന്ന രീതിയിലാണ് കേരളത്തില്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നത്. ഇതില്‍ വേദനയുണ്ട്. എങ്ങനെയും രാഷ്ട്രീയലാഭം ഉണ്ടാക്കാനാണ് ഇത്തരം പ്രചാരണങ്ങള്‍. ഏതു നിയമത്തെയും വിമര്‍ശിക്കാം എന്നാല്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തി വിദ്വേഷത്തിന്റെ വിത്തു വിതയ്ക്കരുത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഗവര്‍ണര്‍മാരെ തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.