ഇന്ന് ഹർത്താൽ
Sunday, February 23, 2020 12:17 AM IST
കോട്ടയം: എസ്സി /എസ്ടി സംവരണ പ്രശ്നത്തിൽ ദളിത് സംയുക്ത സമിതി ഇന്നു കേരള ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. അഖിലേന്ത്യ ഹർത്താലിന്റെ ഭാഗമായാണ് കേരളത്തിലും ഹർത്താൽ നടത്തുന്നത്.
പാൽ, പത്രം, ആശുപത്രി, മെഡിക്കൽ ഷോപ്പ്, ആംബുലൻസ് സർവീസ്, വിവാഹ പാർട്ടികളുടെ വാഹനങ്ങൾ എന്നിവയെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ടെന്നു സമരസമിതി നേതാക്കളായ എം. ഗീതാനന്ദൻ, കെ. അംബുജാക്ഷൻ, സുധാ വിജയൻ, ഐ.ആർ. സദാനന്ദൻ തുടങ്ങിയവർ അറിയിച്ചു.