കെഎസ്എഫ്ഡിസിക്കായി വനിതകള്‍ സിനിമയൊരുക്കുന്നു
Friday, February 21, 2020 12:15 AM IST
കൊച്ചി: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെഎസ്എഫ്ഡിസി) ധനസഹായത്തോടെ വനിതാ സംവിധായകര്‍ക്കു സിനിമാ നിര്‍മിക്കുന്നതിനുള്ള പദ്ധതിയില്‍പ്പെടുത്തിയുള്ള ചലച്ചിത്ര നിര്‍മാണം മാര്‍ച്ച് ആദ്യവാരം ആരംഭിക്കുമെന്നു ചെയര്മാന് ഷാജി എന്‍. കരുണ്‍ അറിയിച്ചു. രണ്ടു വനിതാ സംവിധായകരെ കണ്ടെത്തി ഒന്നരക്കോടി രൂപ വീതം നല്കി സിനിമ നിര്‍മിക്കാനുള്ള പദ്ധതിയുടെ ഒന്നാം പതിപ്പാണ് ആരംഭിക്കുന്നത്.