കയർമേഖലയിൽ യന്ത്രവത്കരണം നടപ്പാക്കും: മന്ത്രി തോമസ് ഐസക്
Monday, February 17, 2020 11:50 PM IST
ആലപ്പുഴ: കയർ മേഖലയിലെ പരന്പരാഗത തൊഴിൽ രീതിയെ സംരക്ഷിച്ചു സന്പൂർണ യന്ത്രവത്കരണം നടപ്പാക്കുമെന്നു മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. കയർകോർപറേഷന്റെ യന്ത്രവത്കരണ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സഹകരണ സംഘം വഴിയാണ് യന്ത്രവത്കരണം നടപ്പാക്കുന്നത്. മേഖലയിലെ യന്ത്രവത്കരണം വൈകിയതാണ് തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ നമ്മളെ പിന്നിലാക്കാൻ കാരണം. ഏപ്രിൽ മാസം രാജ്യത്തെ മുഴുവൻ കയർമന്ത്രിമാരുടെയും യോഗം ആലപ്പുഴയിൽ വിളിച്ചു ചേർക്കും.